Breaking News

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു


ഭീമനടി : വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങളെ പ്രസിഡൻ്റ് ഏകപക്ഷീയമായി തെരഞ്ഞെടുത്തതിലും വർക്കിംഗ് കമ്മിറ്റി അംഗങ്ങളെ കൃത്യമായി വിവരം അറിയിക്കാതെയും പേര് ഉൾപെടുത്താതെയും വർക്കിംഗ് കമ്മിറ്റി യോഗങ്ങൾ നടത്തിയും തുടർന്ന് മാനദണ്ഡങ്ങൾ പാലിക്കാതെ തിങ്കളാഴ്ച വികസന സെമിനാർ നടത്താനുള്ള നടപടിയുമായി   മുന്നോട്ടു പോകുന്നതിൽ പ്രതിഷേധിച്ച് യു.ഡി 'എഫ് മെമ്പർമാർ വിയോജിപ്പ് രേഖപ്പെടു ത്തി യോഗത്തിൽ നിന്ന് ഇറങ്ങി. ഓരോരുത്തരായി ഇറങ്ങിപ്പോകുന്നതിനിടയിൽ വൈസ് പ്രസിഡൻ്റ് പ്രസീത രാജൻ, റോഡ് വികസനത്തിന് ഫണ്ട് ചോദിച്ച് ആരും വരേണ്ടതില്ലെന്ന് ഭീഷണിയും മുഴക്കി. ജനാധിപത്യമൂല്യങ്ങളെ കാറ്റിൽ പരത്തി ഏകാധിപത്യ നയവുമായാണ് പ്രസിഡൻ്റ് മുന്നോട്ട് പോകുന്നത്.

ജോൺ ടി.വി, റൈഹാനത്ത് ടീച്ചർ, സിന്ധുവർഗ്ഗീസ് സുമയ്യ എ.ജി, ഷിൻസ് ജോസഫ്, ജോമോൻ, സുമിത്ര തമ്പാൻ, ജിഷമോൾ ലോറൻസ്, ഗീത കെ.എന്നീ മെമ്പർമാരാണ് ബഹിഷ്കരണം നടത്തിയത്.


No comments