വർഗീയതയ്ക്കെതിരെ യൂത്ത്കോൺഗ്രസിൻ്റെ 'യുണൈറ്റഡ് ഇന്ത്യ' ക്യാമ്പയിൻ ബളാൽമണ്ഡലം യൂത്ത് കോൺഗ്രസിൻ്റെ പദയാത്ര വെള്ളരിക്കുണ്ടിൽ സമാപിച്ചു
വെള്ളരിക്കുണ്ട് : ആവിഷ്ക്കാര സ്വാതന്ത്രത്തെ കുറിച്ച് പറയാൻ കേരള മുഖ്യമന്ത്രി പിണറായി വിജയന് യോഗ്യതയില്ലെന്നും അടുക്കളയിൽ ഉള്ള മരുമകൻ മന്ത്രിയോട് പറഞ്ഞാൽ മതിയെന്നും യൂത്ത് കോൺഗ്രസ്സ് നേതാവ് രാഹുൽ മാങ്കൂട്ടം പറഞ്ഞു.
സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റി വർഗീയതയ്ക്കെതിരെ നടത്തുന്ന 'യുണൈറ്റഡ് ഇന്ത്യ' ക്യാമ്പയിൻ്റെ ഭാഗമായി ബളാൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിനടത്തിയ പദയാത്രയുടെ സമാപന സമ്മേളനം വെള്ളരിക്കുണ്ടിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.
കേരളത്തിൽ വർഗ്ഗീയത വളരുകയാണെന്നും അതിനെ പിടിച്ചു കെട്ടാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനു മാത്രമേ സാധിക്കുകയുള്ളു വെന്നും രാഹുൽ മാങ്കൂട്ടം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ബിബിൻ അറക്കൽ അധ്യക്ഷത വഹിച്ചു.
യൂത്ത് കൊൺഗ്രെസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ജോമോൻ ജോസ്, ലിബിൻ ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു.
ബളാലിൽ നിന്നും ആരംഭിച്ച പദയാത്ര ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ബി.പി പ്രദീപ്കുമാർ പതാക കൈമാറി.
ഡി. സി. സി. ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ,കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, എം. രാധാമണി,സി.രേഖ, ആർഷ കെ. അഗസ്ത്യൻ എന്നിവർ പ്രസംഗിച്ചു.
No comments