Breaking News

അനധികൃത മണൽ കടത്ത്; നീലേശ്വരത്ത് ടിപ്പർ ലോറികളും ജെ.സി.ബിയും പിടികൂടി


നീലേശ്വരം: പാലായി ക്വാറക്കടവിൽ നിന്നും അനധികൃതമായി മണൽ കടത്താൻ പോവുകയായിരുന്ന ജെ.സി.ബിയും രണ്ട് ടിപ്പർ ലോറികളും നീലേശ്വരം എസ്.ഐ ഇ.ജയചന്ദ്രനും സംഘവും പിടികൂടി. ചോയ്യങ്കോട്ടെ പി.വി.ചന്ദ്രന്റെ മകൻ രമേശന്റെ കെ.എൽ 57 ഡി 0791 ജെ.സി.ബിയും കിണാവൂർ കെ.പി.നിധിൻ ഓടിച്ച കെ.എൽ 63 -5374, കെ.പി.നിഖിലിന്റെ കെ.എൽ 59 ബി 7493 ടിപ്പർ ലോറികളുമാണ് നീലേശ്വരം പോലീസ് പിടികൂടിയത്.


പാലായി അയ്യാങ്കുന്ന് ഭഗവതിക്ഷേത്രത്തിന് സമീപം ക്വാറക്കടവിൽ നിന്നും അനധികൃതമായി മണലെടുക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എസ്.ഐയും സംഘവും എത്തുമ്പോഴേക്കും മണൽകടത്തുകാർ രക്ഷപ്പെടുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹനങ്ങൾ പിടികൂടി പിഴ ചുമത്തിയത്.

No comments