Breaking News

ശിശുദിനത്തിൽ പനിനീർ പൂവും മധുരവുമായി കുരുന്നുകളുടെ ഭവന സന്ദർശനം നടത്തി പരപ്പ മാളൂർക്കയം അങ്കനവാടി പ്രവർത്തകർ


പരപ്പ: വേറിട്ടൊരു ശിശുദിനാഘോഷവുമായി കിനാനൂർ കരിന്തളം പരപ്പ  ഐസിഡിഎസിന് കീഴിലെ മാളൂർക്കയം അങ്കണവാടി പ്രവർത്തകർ. ടീച്ചർ രാധാവിജയൻ, ഹെൽപ്പർ കാർത്യായനി എന്നിവർ ചേർന്ന് അങ്കണവാടിയിലെ മുഴുവൻ കുട്ടികളുടെയും ഭവന സന്ദർശനം നടത്തി കുട്ടികൾക്ക് പനിനീർ പൂവും ലഡുവും നൽകി ശിശുദിനാശംസകൾ നേർന്നു. വേറിട്ട ശിശുദിനാശംസകളും സമ്മാനവും കിട്ടിയ കുഞ്ഞുങ്ങൾ വലിയ സന്തോഷത്തിലുമായി.

No comments