Breaking News

'കായൽ ഷോർട്ട്ഫിലിം ഫെസ്റ്റ്': തായന്നൂരിലെ രമ്യ ബാലകൃഷ്ണൻ സംവിധാനം ചെയ്ത 'തിരി' മികച്ച ചിത്രം മികച്ച സംവിധായൻ കൊന്നക്കാട് അതിരുമാവിലെ രമേഷ് രാഘവൻ


പരപ്പ: കായൽ സമ്മേളന സ്മാരക സമിതി സംഘടിപ്പിച്ച "ഷോർട്ട് ഫിലിം ഫെസ്റ്റ് 2021" പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ചു. തായന്നൂർ സ്വദേശിനി രമ്യ ബാലകൃഷ്നൻ സംവിധാനം ചെയ്ത 'തിരി' മികച്ച ചിത്രമായി തിരഞ്ഞെടുത്തു. മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് കൊന്നക്കാട് അതിരുമാവ് സ്വദേശി രമേശ്‌ രാഘവനാണ്, മരണംവരെ എന്ന ചിത്രത്തിൻ്റെ സംവിധാനമികവിന് രമേശിനെ പുരസ്ക്കാരത്തിന് അർഹമാക്കിയത്. പരപ്പ വെസ്റ്റേൺ ഡാൻസ് ഡാൻസ് അക്കാദമിയിലെ ആർട്ട് ഡയറക്ടറാണ് രമേഷ്.

കാടോര്യം എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രിയ ഷൈൻ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ജേതാക്കൾക്ക് ഡിസംബർ 6 ന് എറണാകുളം പ്രസ് ക്ലബ്ബിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിക്കും.

No comments