Breaking News

മാനവികതയുടെ സന്ദേശവുമായ് കൊന്നക്കാട് ഡ്രൈവേഴ്സ് യൂണിയൻ ; കളഞ്ഞു കിട്ടിയ ഒന്നര പവൻ മാല ഉടമസ്ഥന് നൽകി നാടിന് മാതൃകയായ ഡ്രൈവർ സുബീഷിന് ഡ്രൈവേഴ്സ് യൂണിയൻ സ്നേഹോപഹാരം നൽകി


കൊന്നക്കാട് :സാമൂഹിക അകലം പാലിക്കുമ്പോഴും സ്നേഹത്തിനും കരുതലിനും ഈ കോവിട് കാലത്തും ഒരു കുറവുമില്ലെന്ന് സമൂഹത്തോട് വിളിച്ചുപറയുകയാണ് കൊന്നക്കാട് ഡ്രൈവേഴ്സ് യൂണിയൻ. നന്മ ചെയ്യാനും, നന്മ ചെയ്ത വ്യക്തിയെ ആദരിക്കുവാനുമുള്ള വേദിയായി മാറി വെള്ളരിക്കുണ്ട് എം വി ഡി ഡ്രൈവർമാർക്ക് കൊന്നക്കാട് സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സ്. മൂന്ന് രോഗികൾക്ക് വേണ്ടി നടത്തുന്ന ബിരിയാണി ചലഞ്ചിലേക്ക് ഡ്രൈവേഴ്സ് യൂണിയൻ നൽകുന്ന ഒന്നര കിന്റൽ അരിക്കുള്ള പണം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബാലകൃഷ്ണൻ സി ജനകീയ കമ്മിറ്റി ഭാരവാഹികളായ ഷാജി തൈലമനാലിനും, മണി കെ ആർ നും കൈമാറി.  കളഞ്ഞു കിട്ടിയ ഒന്നര പവൻ മാല ഉടമസ്ഥന് നൽകി നാടിന് മാതൃകയായ ഡ്രൈവർ സുബീഷിന് ഡ്രൈവേഴ്സ് യൂണിയൻ സ്നേഹോപഹാരം നൽകി. വിനു തോട്ടോൻ അധ്യക്ഷത വഹിച്ചു. ഷാജി വെള്ളാപ്പാനി സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മാരായ ദിനേശൻ കോടോത്ത്,സബിൻ കെ യും,ഡ്രൈവേഴ്സ് യൂണിയൻ അംഗങ്ങൾ ആയ ദിബാഷ് തത്തയിൽ, അനിൽ കുമാർ, സുരേഷ് പത്ര വളപ്പിൽ എന്നിവർ ആശംസകൾ അറിയിച്ചു. പ്രഭാകാരൻ കാട്ടമ്പള്ളി നന്ദി പറഞ്ഞു.

No comments