മലയോര മേഖലയിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം വേണം : കേരള യൂത്ത് ഫ്രണ്ട് (എം) കാസർഗോഡ് ജില്ലാ കമ്മിറ്റി
കാഞ്ഞങ്ങാട്: വനാതിർത്തി ഗ്രാമങ്ങളിൽ ഉണ്ടാകുന്ന വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു യൂത്ത് ഫ്രണ്ട് എം കാസർകോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി . ജില്ലയുടെ മലയോര മേഖലകളായ ബളാൽ,വെള്ളരിക്കുണ്ട് ,റാണിപുരം ,പനത്തടി ,മുളിയാർ,ദേലംപാടി ,കാനത്തൂർ ,പാലാവയൽ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി രാപ്പകൽ ഭേദമന്യേ ഈ പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ് കഴിഞ്ഞ ആഴ്ചയാണ് യൂത്ത് ഫ്രണ്ടിൻറെ ജില്ലാ സെക്രട്ടറിക്ക് പട്ടാപ്പകൽ കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റത് അദ്ദേഹം ഇപ്പോഴും ചികിത്സയിലാണ് ബളാൽ,ഈസ്റ്റ് എളേരി ,വെസ്റ്റ് എളേരി പഞ്ചായത്തുകളിൽ ഈ രണ്ടു വർഷങ്ങളിലായി മൂന്നുപേർ വന്യജീവി ആക്രമണത്തിൽ മരിച്ചിട്ടുണ്ട് ഈ പ്രദേശങ്ങളിൽ യാതൊന്നും കൃഷി ചെയ്യാനാകാത്ത സ്ഥിതിയാണ് കർഷകർക്ക് മുൻകാലങ്ങളിൽ കാട്ടുപന്നിയുടെ ശല്യം മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത് എന്നാൽ ഇപ്പോൾ ആന,കുരങ്ങ് ,മയിൽ ,പെരുമ്പാമ്പ് തുടങ്ങിയവയുടെ ശല്യങ്ങൾ രൂക്ഷമാണ്.
പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കടിച്ചു കൊല്ലുന്നതും ഇവിടെ ആരംഭിച്ചിട്ടുണ്ട് പാലാവയലിൽ നിരത്തും തട്ടിൽ പനച്ചിക്കൽ യോഹന്നാൻറെ 30 കിലോയുള്ള ആടിനെ കഴിഞ്ഞദിവസം കടിച്ചു കൊന്നിരുന്നു കാട്ടുപന്നികളുടെയും ആനകളുടെയും വിളയാട്ടത്തിൽ ഒപ്പം മ്റ്റ് ജീവികളും കാടിറങ്ങി വരുന്നത് കർഷകർക്ക് കടുത്ത ഭീഷണിയാണ് കഴിഞ്ഞദിവസമാണ് ആയന്നൂർ തെക്കേ പുരയിൽ നാരായണനെ വീട്ടിൽനിന്നും കൂറ്റൻ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടിയിരുന്നു.
റാണിപുരം വനം സംരക്ഷണ സമിതി പ്രസിഡണ്ടിനെ പറമ്പിൽ ആനകൾ വന്ന തെങ്ങുകൾ വാഴകൾ കുടിവെള്ള സംഭരണി തുടങ്ങിയവ നശിപ്പിച്ചു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൽ കാടകം കുളത്തിങ്കൽ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം ആണ് ആയിരത്തോളം വാഴകളും തെങ്ങുകളും ഇവിടെ നശിപ്പിക്കപ്പെട്ടു
വലിയ സാമ്പത്തിക ബാധ്യതയാണ് ഇവിടെ ഓരോ കർഷകർക്കും ഉണ്ടായത് കാസർഗോഡ് ഫോറസ്റ്റ് റേഞ്ചിലെ എരിഞ്ഞിപ്പുഴ പേരെടുത്ത് മുളിയാർ എന്നിവിടങ്ങളിലും കാട്ടാന ശല്യം രൂക്ഷം ആണ് കർണാടക ഫോറസ്റ്റ് നിന്നാണ് ഇവിടെ കാട്ടാനകൾ എത്തുന്നത്.
കാസർകോട് താലൂക്കിലെ കാനത്തൂർ യിൽ ഏക്കർ കണക്കിന് കൃഷി കാട്ടാനകൾ ചവിട്ടി നശിപ്പിച്ചു വലിയ കിടങ്ങുകളും സോളാർ ഫെൻസിംഗ് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ ഏർപ്പെടുത്തണമെന്നാണ് ഇവിടുത്തെ നാട്ടുകാരുടെ ആവശ്യം കർണാടക അതിർത്തിയോട് ചേർന്ന് ദേലംപാടി,എടുക്കോം,മൂ ളിയാർ, കുറ്റിക്കോൽ ,ബേഡഡുക്ക പഞ്ചായത്തുകളിലാണ് കാട്ടാനശല്യം കൂടുതൽ വ്യാപകമായി ഉള്ളത്.
പനത്തടി പഞ്ചായത്തിലെ ജോൺസൺ പാണത്തൂർ എന്ന ആളുടെ മുപ്പതോളം തെങ്ങിൻതൈകൾ കാട്ടാന ചവിട്ടി നശിപ്പിച്ചു മുന്നൂറോളം വാഴയും ഇവിടെ നശിപ്പിക്കുകയും ഉണ്ടായി.
യൂത്ത് ഫ്രണ്ട് (എം) നേതാക്കളായ ജില്ലാ പ്രസിഡൻറ് ലിജിൻ ഇരുപ്പക്കാട്ട് ന്റെ നേതൃത്വത്തിൽ നേതാക്കൾ സംഭവസ്ഥലം സന്ദർശിച്ചു ഓഫീസ് ചാർജ് സെക്രട്ടറി വിൻസെൻറ് ആവിക്കൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡാവി സ്റ്റീഫൻ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർമാൻ ഷിനോജ് ചാക്കോ,യൂത്ത് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റ് അഭിലാഷ് മാത്യു,ജോബിൻ വട്ടപ്പാറ ,മെൽവിൻ ക്രീസ്റ്റ, ജോസുകുട്ടി തോമസ്,അഡ്വക്കേറ്റ് വിനയ് മങ്ങാട്ട് ,ജിൻസ് കിഴക്കേൽ,ജോജി പലമറ്റത്തിൽ തുടങ്ങിയവർ പല ബ്ലോക്ക് പഞ്ചായത്തുകളിലായി വിവിധ മേഖലകൾ സന്ദർശിച്ചു.
വ്യക്തമായ നഷ്ടപരിഹാരം ഗവൺമെൻറ് കൊടുക്കണമെന്നും കർണാടകത്തിൽ നിന്നും ആനകൾ ഇറങ്ങിവന്ന് കേരളത്തിൽ കൃഷി നഷ്ടമുണ്ടാക്കുന്ന തടയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കേന്ദ്ര-സംസ്ഥാന ഗവൺമെൻ റുകൾ തയ്യാറാകണമെന്നും ജില്ലാ കമ്മിറ്റി സ്ഥലങ്ങൾ സന്ദർശിച്ച് ആവശ്യപ്പെട്ടു.കാട്ടുപന്നിയെ ശുദ്ര ജീവിയായി പ്രഖ്യാപിക്കണം എന്നും അതിനെ വെടിവച്ചു കൊല്ലുവാൻ ഉള്ള അധികാരം പഞ്ചായത്തിന് നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വർക്ക് ചികിത്സാ ധനസഹായം ഉടൻ ലഭ്യമാക്കണമെന്നും യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
No comments