കളഞ്ഞു കിട്ടിയ പഴ്സ് ഉടമസ്ഥന് തിരിച്ചു നൽകി കോളിച്ചാലിലെ പെട്രോൾ പമ്പ് ജീവനക്കാരൻ മാതൃകയായി
കോളിച്ചാൽ : പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തിയ യുവാവിൻ്റെ നഷ്ടപ്പെട്ട പേഴ്സ് തിരിച്ചുനൽകി പെട്രോൾ പമ്പ് ജീവനക്കാരൻ മാതൃകയായി.
കോളിച്ചാൽ എ.ടി ഫ്യുവൽസ് പെട്രോൾ പമ്പിലെ ജീവനക്കാരൻ പനത്തടി കുറിഞ്ഞി സ്വദേശി സി.വിഷ്ണുവാണ് മാതൃകാ പ്രവർത്തനം കാഴ്ച്ച വച്ചത്. സുഹൃത്തുക്കളോടൊപ്പം റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ പോയി മടങ്ങി വരികയായിരുന്നു കുമ്പള സ്വദേശി കെ എം അബ്ബാസ് എന്നയാളുടെ 12,500 രൂപയും ആധാർകാർഡും മറ്റു വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് കളഞ്ഞുകിട്ടിയ വിഷ്ണു ഉടമസ്ഥനെ കണ്ടു പിടിച്ച് തിരിച്ചു നൽകുകയായിരുന്നു.
ഇന്നലെ രാത്രി ഏഴ് മണിയോടെ പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തിയ അബ്ബാസ് ഫോൺ വിളിക്കാനായി വാഹനത്തിൽനിന്ന് പുറത്തിറങ്ങുകയും ഈ സമയം അബദ്ധത്തിൽ പേഴ്സ് നഷ്ടപ്പെടുകയായിരുന്നു രാത്രി വൈകി വീട്ടിലെത്തിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഉടൻതന്നെ രാജപുരം പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
ഇന്ന് രാവിലെ ആറു മണിയോടെ പെട്രോൾ പമ്പിൽ എത്തിയ ജീവനക്കാരൻ വിഷ്ണുവിന് നഷ്ടപ്പെട്ട പേഴ്സ് ലഭിക്കുകയും ഇക്കാര്യം പമ്പുടമ ലോറൻസിനെ അറിയിക്കുകയും ചെയ്തു. അദ്ദേഹം രാജപുരം പൊലീസിൽ വിവരം അറിയിച്ചു. ഇതേ തുടർന്ന് പോലീസ് പേഴ്സിന്റെ ഉടമസ്ഥനെ വിവരമറിയിക്കുകയും ചെയ്തു.
ഇന്ന് വൈകുന്നേരം 4 മണിക്ക് പഴ്സ് സ്വീകരിക്കാൻ പമ്പിൽ എത്തിയ അബ്ബാസ്
നന്ദിസൂചകമായി വിഷ്ണുവിന് പാരിതോഷികം നൽകിയെങ്കിലും ബിരുധ ധാരി കൂടിയായ വിഷ്ണു അത് സ്വീകരിച്ചില്ല.
No comments