കർഷക തൊഴിലാളി യൂണിയൻ പരപ്പ വില്ലേജ് കമ്മിറ്റിയുടെ ഇ-സ്രം രജിസ്ട്രേഷൻ ക്യാമ്പ്: വളണ്ടിയർമാർക്ക് പരിശീലന ക്ലാസ് നൽകി
പരപ്പ: ഇ-സ്രം രെജിസ്ട്രേഷൻ ക്യാമ്പ് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പരപ്പ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജിലെ 11 യൂണിറ്റിനകത്തും രെജിസ്ട്രേഷൻ ക്യാമ്പ്നടത്താൻ തീരുമാനിച്ചതിന്റെ ഭാഗമായി തിരഞ്ഞെടുത്ത വളണ്ടിയർമാർക്ക് പരിശീലനം സംഘടിപ്പിച്ചു. പരിശീലന പരിപാടിയിൽ പരപ്പ അക്ഷയ കേന്ദ്രത്തിലെ ലാൽകൃഷ്ണ പി.കെ ക്ലാസ്സെടുത്തു. എ കെ മോഹനൻ മാഷ് അധ്യക്ഷത വഹിച്ചു. എ ആർ രാജു, പി വി ചന്ദ്രൻ, വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിനോദ് പന്നിത്തടം സ്വാഗതം പറഞ്ഞു. വളണ്ടിയർമാരായി അർജിത് പി പി, അരുൺ ടി കെ, സ്വർണലത ടി, അൻവിക: എം.എസ്.അഞ്ജന ബാബു, അനുമോൾ കെ, അഗജ എ ആർ, രാകേഷ് കെ, അശ്വിൻ രാജ് പി, നിധിൻ മുരളി എന്നിവരെ തിരഞ്ഞെടുത്തു.
No comments