Breaking News

ബളാൽ കല്ലൻചിറ മഖാം ഉറൂസ് 2026 ജനുവരി 29 മുതൽ ഫെബ്രുവരി 2 വരെ..

വെള്ളരിക്കുണ്ട് : മലയോരത്തെ പ്രസിദ്ധമായ മുസ്ലിം തീർത്ഥാടന കേന്ദ്രമായ ബളാൽ കല്ലൻചിറ മഖാം ഉറൂസ് 2026 ജനുവരി 29 മുതൽ ഫെബ്രുവരി 2 വരെയുള്ള തീയതികളിൽ നടത്തുവാൻ തീരുമാനിച്ചു. മഖാം ഉറൂസ് തീയ്യതി കുറിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന് ജമാഅത്ത് പോതുയോഗത്തിൽ  വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ എൽ.കെ.അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദർ ടി എം ,ഹാരിസ് ടി.പി ,അഷറഫ് സജീർ ,ടി.പി ഹംസ ഹാജി ,അസൈനാർ എ , മൊയ്തു എൽ.കെ ,വി.എം ബഷീർ ,  ബഷീർ ടി.എ ജനറൽ സെക്രട്ടറി റഷീദ് കെ പി സ്വാഗതവും ഹാഫിള് ഹുനൈഫ് സഖാഫി പ്രാർത്ഥനക്ക് നേതൃത്വവും നൽകി

No comments