Breaking News

യുവജന ക്ഷേമ കായിക മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ജില്ലയിലെ യൂത്ത് ക്ലബ്ബുകൾക്കുള്ള നെഹ്‌റു യുവ കേന്ദ്രയുടെ അവാർഡിന് അപേക്ഷിക്കാം


 യുവജന ക്ഷേമ കായിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂത്ത് ക്ലബ്ബുകള്‍ക്കുള്ള നെഹ്‌റു യുവ കേന്ദ്രയുടെ  അവാര്‍ഡിന് അപേക്ഷിക്കാം. 2020  ഏപ്രില്‍ ഒന്നു മുതല്‍ 2021  മാര്‍ച്ച് 31  വരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍  ചെയര്‍മാനായുള്ള  സമിതിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.  കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചവര്‍  അപേക്ഷിക്കേണ്ടതില്ല. വിശദ വിവരങ്ങളും അപേക്ഷ ഫോമിനും  സിവില്‍ സ്റ്റേഷനിലുള്ള നെഹ്‌റു യുവ കേന്ദ്ര ഓഫീസില്‍ ലഭ്യമാണ്. അവസാന തീയതി  ഡിസംബര്‍ എട്ട്. ഫോണ്‍:  04994 255144 .

No comments