Breaking News

കയ്യിൽ പാമ്പും എലികളും; നടൻ സൂര്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആദിവാസി ഗോത്രവിഭാഗങ്ങുടെ പ്രകടനം


നടന്‍ സൂര്യയ്ക്ക് ആദരവ് അര്‍പ്പിച്ച് തമിഴ്‌നാട്ടിലെ ഗോത്രവിഭാഗത്തിലെ ജനത. എലികളെയും പാമ്പിനെയും കയ്യിലേന്തിയായിരുന്നു ആദിവാസികളുടെ നന്ദിപ്രകടനം. ജയ് ഭീമിലൂടെ ആദിവാസി ജനത അനുഭവിക്കുന്ന ദുരവസ്ഥ വ്യക്തമാക്കിയതിനാണ് ജനത താരത്തിന് നന്ദി അറിയിച്ചത്. തിങ്കളാഴ്ച മധുരൈ കളക്‌ട്രേറ്റിന് മുന്നിലായിരുന്നു സംഭവം. കാട്ടുനായകന്‍, ഷോളഗ, അടിയന്‍, കാണിക്കാര്‍ തുടങ്ങിയ ഗോത്രവിഭാഗത്തില്‍ പെട്ട അമ്പതോളം പേരാണ് ഒത്തുകൂടിയത്. ''ആദിവാസി സമൂഹങ്ങളുടെ നിലനിൽപ്പും അവരുടെ ശോചനീയമായ ജീവിതാവസ്ഥയും ലോകത്തിന് മുന്നിൽ തുറന്നുകാട്ടുകയാണ് സിനിമയിലൂടെ. അതിന് ആ നടനോട് ഞങ്ങൾ അങ്ങേയറ്റം നന്ദിയുള്ളവരാണ്'' തമിഴ്നാട് ട്രൈബൽ നോമാഡ്സ് ഫെഡറേഷൻ പ്രസിഡന്‍റ് എം.ആർ മുരുകൻ പറഞ്ഞു. വണ്ണിയാർ സമുദായത്തിന്‍റെ വികാരം വ്രണപ്പെടുത്തിയെന്നാരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ 20 ലക്ഷത്തോളം ആദിവാസികൾ തനിക്കൊപ്പം നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു നവംബര്‍ 2 നാണ് ജയ് ഭീം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടിയതിനൊപ്പം ചിത്രം നിരവധി വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. വണ്ണിയാര്‍ സമുദായത്തെ അപമാനിച്ചുവെന്നാരോപിച്ച് സൂര്യ, ജ്യോതിക, ടി.ജെ.ജ്ഞാനവേല്‍ ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വണ്ണിയാര്‍ സംഘം ആവശ്യപ്പെട്ടത്.

No comments