50 പവനോളം തൂക്കമുള്ള സ്വർണക്കട്ടിയാണെന്നു പറഞ്ഞ് ഈയ്യക്കട്ടി നൽകി വഞ്ചിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കാസർകോട്: 50 പവനോളം തൂക്കമുള്ള സ്വർണക്കട്ടിയാണെന്നു പറഞ്ഞ് ഈയ്യക്കട്ടി നൽകി വഞ്ചിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാസർകോട് റെയിൽവേ സ്റ്റേഷനു സമീപത്തെ സുനൈഫി(38)നെയാണ് കാസർകോട് ഇൻസ്പെക്ടർ പി. അജിത്കുമാർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. പഴയ സ്വർണം എടുക്കുന്ന മഹാരാഷ്ട്ര സ്വദേശിയും കാസർകോട് പള്ളത്തെ താമസക്കാരനുമായ ഗോരിക്‌നാഥയുടെ പരാതിയിലാണ് ഇയാൾക്കെതിരേ കേസെടുത്തത്.
പള്ളത്തെ വീട്ടിൽവെച്ച് സുനൈഫ് സ്വർണമാണെന്നു പറഞ്ഞ് ഈയക്കട്ടി നൽകുകയും സ്വർണത്തിന്റെ വിലയായ 19,06,000 രൂപയും വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.
No comments