Breaking News

കല്യോട്ട് ഇരട്ടകൊലക്കേസ്: പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ കോൺഗ്രസ് പരപ്പയിൽ പ്രതിഷേധ പ്രകടനം നടത്തി


പരപ്പ: കല്യോട്ടെ ശരത് ലാൽ-കൃപേഷ് ഇരട്ട കൊലപാതക കേസിൽ പ്രതികളായ മുൻ എം.എൽ.എ.യെയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കിനാനൂർ-കരിന്തളം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പരപ്പയിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഉമേശൻ വേളൂർ, ഭാരവാഹികളായ സി.വി.ബാലകൃഷ്ണൻ, ദിനേശൻ പെരിയങ്ങാനം, ബൂത്ത് പ്രസിഡണ്ട് വി.കൃഷ്ണൻ, കുഞ്ഞികൃഷ്ണൻ, കെ.ഗോപാലൻ നായർ ,ടി. മനോഹരൻ മാസ്റ്റർ, സിജോ പി ജോസഫ് എന്നിവർ നേതൃത്വം നല്കി.

No comments