Breaking News

പാലാവയലിൽ നടന്ന അണ്ടർ17 വടംവലി മൽസരം സമാപിച്ചു ജിഎച്ച്എസ്എസ് പരപ്പ ഓവറോൾ ചാമ്പ്യന്മാരായി


പാലാവയൽ: സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് നടന്ന അണ്ടർ 17 വടംവലി മൽസരത്തിൽ  പരപ്പ ജി എച്ച്എസ് എസ് ഓവറോൾ ചാമ്പ്യന്മാരായി. മിക്സഡ് വിഭാഗത്തിൽ ജി എച്ച് എസ് എസ് പരപ്പ ഒന്നാം സ്ഥാനവും . എ ജി എച്ച് എസ് എസ് കോടോത്ത് രണ്ടാം സ്ഥാനവും, ജി എച്ച്എസ്എസ് കുണ്ടംകുഴി മുന്നാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ ജി എച്ച് എസ് എസ് പരപ്പ ഒന്നാം സ്ഥാനവും ജി എച്ച് എസ് എസ് കുണ്ടംകുഴി രണ്ടാം സ്ഥാനവും ജി എച്ച് എസ് എസ് ബന്തടുക്ക മുന്നാം സ്ഥാനവും കരസ്ഥമാക്കി. ആൺകുട്ടികളുടെ വിഭാഗത്തിൽ എ ജി എച്ച് എസ് എസ് കോടോത്ത് ഒന്നാം സ്ഥാനവും ജി എച്ച് എസ് എസ് കുണ്ടംകുഴി രണ്ടാം സ്ഥാനവും ജി എച്ച് എസ് എസ് ബന്തടുക്ക മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്ക് പഞ്ചായത്ത് അംഗങ്ങളായ ബി.ബാലചന്ദ്രൻ, തേജസ് കാവുകാട്ട്, ഈസ്റ്റ് എളേരി സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടിറി ജോസ് പ്രകാശ്,പാലാ വയൽ വനിത സർവീസ് സഹകരണ സംഘം പ്രസിഡണ്ട് വൽസമ്മ ജോണി, ഹൈസ്കൂൾ പ്രധാനാധ്യാപിക സി.വി. തെരേസ, എൽ പി സ്കൂൾ പ്രധാനാധ്യാപിക ആൻസി പി മാത്യു, എച്ച് എസ് എസ് പി ടി എ പ്രസിഡണ്ട് ജോയി വണ്ടനാനി, ജില്ലാ അക്വാറ്റിക് അസോസിയേഷൻ പ്രസിഡണ്ട് ബിജു മാപ്പിള പറമ്പിൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പിൽ മെന്റലിൻ മാത്യു സ്വാഗതവും പി ടി എ വൈസ് പ്രസിഡന്റ് ജോജി തെരുവംകുന്നേൽ നന്ദിയും പറഞ്ഞു. രാവിലെ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് ജയിംസ് പന്തമാക്കൽ മത്സരം ഉദ്ഘാടനം ചെയ്തു.

No comments