Breaking News

ജനപ്രതിനിധികളുടെ അസാന്നിധ്യം: പ്രഹസനമായി വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി യോഗം

വെള്ളരിക്കുണ്ട് : ആക്ഷേപങ്ങളും അഭിപ്രായങ്ങളും വികസനവും ചർച്ചചെയ്ത് ഒരിടവേളയ്ക്ക് ശേഷം താലൂക്ക് വികസന സമിതി യോഗം ചേർന്നു. എന്നാൽ സ്ഥലം എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കാതിരുന്നത് ചർച്ചയായി. താലൂക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ സംബന്ധിക്കേണ്ട യോഗത്തിൽ ആകെ പങ്കെടുത്തത് വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാത്രം. എം.എൽ.എ ഇ ചന്ദ്രശേഖരൻ്റെ ഓഫീസിലേക്ക് കത്തയക്കുക മാത്രമാണ് ചെയ്തത്, ഫോൺ മുഖാന്തിരം യോഗം നടക്കുന്ന തീയ്യതി അറിയിക്കാതിരുന്നതിനാൽ എം.എൽ.എ മറ്റ് പരിപാടികൾ ഏറ്റെടുക്കുകയും അതിൻ്റെ തിരക്കിലാവുകയും ചെയ്തതിനാലാണ് വികസന സമിതി യോഗത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്നതെന്ന് എം.എൽ.എയുടെ ഓഫീസിൽ നിന്നും അറിയിച്ചു.



വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ വരുന്ന പൊതു മരാമത്ത്‌ റോഡിന്റെ 

 ഇരുവശത്തുമുള്ള പുറമ്പോക്കൂസ്ഥലം വ്യാപകമായി സ്വകാര്യ വ്യക്തികൾ കയ്യെറി വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും നിർമിച്ചതായി വികസനസമിതിയോഗത്തിൽ പരാതി ഉയർന്നു.


താലൂക് ഓഫീസിന്റെ കീഴിൽ മിനി സിവിൽ സ്റ്റാഷനുകീഴിൽ പ്രവർത്തിക്കേണ്ട ഓഫീസുകൾ എത്രയും വേഗത്തിൽ പ്രവർത്തനം തുടങ്ങുക, ഓഫീസുകളിൽ ഒഴിവു വരുന്ന തസ്തികകൾ അടിയന്തികാരമായി നികത്തുക 

അപകട ഭീഷണിയുയർത്തുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ചുമാറ്റുക, വെള്ളരിക്കുണ്ട് ടൗൺ  വികസനത്തിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുക

അതിനായി എം. എൽ. എ.മാരുടെയും ജനപ്രതിനിധികളുടെയും, രാഷ്ട്രീയ നേതാക്കളുടെയും സംയുക്ത യോഗം വിളിച്ചു ചേർക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ ഉയർന്നു.

താലൂക് ആശുപത്രിയിലെ സൂപ്രണ്ട് അടക്കമുള്ള ഒഴിവുകൾ ഉടൻ നികത്താൻ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നും നിർദ്ദേശം ഉയർന്നു.

വെള്ളരിക്കുണ്ട്-ഭീമനടി റോടിന്റെയും വെള്ളരിക്കുണ്ട് - ഒടയംചാൽ റോഡിലെ നായ്ക്കയം തട്ടിലെ നിർമ്മാണം മുടങ്ങിയ സ്ഥലത്തെ നിർമ്മാണ ജോലികൾ ഉടൻ പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നും വെള്ളരിക്കുണ്ട് ടൗണിലെ ഗതാഗതതടസ്സങ്ങൾ പരിഹരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.


യോഗത്തിൽ വെസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഗിരിജ മോഹനൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ ഷിനോജ് ചാക്കോ, കെ.ശകുന്തള, തഹസിൽദാർ പി.വി. മുരളി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധി കളായ സി. പി. ബാബു. ബാബു കോഹിനൂർ, ടി.പി.തമ്പാൻ, എ. സി. എ. ലത്തീഫ്, ബിജു തുളുശേരി,നന്ദകുമാർ വെള്ളരിക്കുണ്ട്, പ്രിൻസ് ജോസഫ് തുടങ്ങിയവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

No comments