Breaking News

പെരിയ ഇരട്ടക്കൊലക്കേസിൽ ഉദുമ മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമനെ പ്രതിചേർത്തു



കാസർകോട്• പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‍ലാലിനെയും കൊലപ്പെടുത്തിയ കേസിൽ ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനെ പ്രതിചേർത്തു. സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് കുഞ്ഞിരാമൻ. പ്രതികൾക്ക് കുഞ്ഞിരാമൻ സഹായം നല്‍കിയതായി സിബിഐ വ്യക്തമാക്കി. കുഞ്ഞിരാമനെ സിബിഐ നേരത്തേ ചോദ്യം ചെയ്തിരുന്നു.21ാം പ്രതിയായാണ് സിബിഐ കുഞ്ഞിരാമനെ പ്രതിചേര്‍ത്തിരിക്കുന്നത്.കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളെ സി.ബിഐ എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കി.

No comments