Breaking News

മലയോര ഹൈവേയിലെ കരുവഞ്ചാൽ പാലം നിർമ്മാണത്തിന് 6.8 കോടി രൂപയുടെ ഭരണാനുമതി


ആലക്കോട്: 2020 - 21 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ 6 കോടി രൂപ എസ്റ്റിമേറ്റ് കണക്കാക്കി അതിൻ്റെ ഇരുപത് ശതമാനം തുകയായ 1.2 കോടി രൂപ വകയിരുത്തിയ  തളിപ്പറമ്പ് - കൂർഗ് ബോർഡർ റോഡിലെ കരുവഞ്ചാൽ പാലത്തിന് ഭരണാനുമതി ലഭിച്ചു. ചെറുപുഴ- വള്ളിത്തോട് മലയോര ഹൈവേയിലെയും അതുമായി ബന്ധപ്പെട്ടുകിടക്കുന്ന തളിപ്പറമ്പ് - കൂർഗ് ബോർഡർ റോഡിലേയും ഏറ്റവും കാലപ്പഴക്കം ചെന്ന പാലങ്ങളിലൊന്നാണ് കരുവഞ്ചാൽ പാലം. 


ഏതാണ്ട് എഴുപത് വർഷങ്ങൾക്കു മുമ്പാണ് നിലവിലുള്ള വീതി കുറഞ്ഞ പാലം നിർമിച്ചത്. നിത്യേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാലം തീർത്തും അപകടാവസ്ഥയിലായിരുന്നു. ഇതുസംബന്ധിച്ച് നിയമസഭയിൽ മുൻ എം.എൽ.എ കെ.സി ജോസഫും സജീവ് ജോസഫ് എം.എല്‍.എയും നിരവധി തവണ  സബ്മിഷന്‍ ഉന്നയിച്ചിരുന്നു. ഇതിന് ഒടുവിലാണ് പ്രവർത്തിക്ക് 6.8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്.

No comments