Breaking News

കുമളി- പെർള കെ എസ് ആർ ടി സി ബസിലെ യാത്രക്കാർക്ക് നറുക്കെടുപ്പിലൂടെ സമ്മാനം ; ബളാൽ സ്വദേശി ബിജോ എം ജോസഫിന് പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം. ലക്ഷ്മി സമ്മാനം നൽകി


പെർളയിൽ നിന്ന് ഉച്ചക്ക് 01.30 ന് പുറപ്പെട്ട്  കുറ്റിക്കോൽ,ഒടയഞ്ചാൽ, വെള്ളരിക്കുണ്ട് വഴി ചെറുപുഴയിൽ വൈകുന്നേരം 04.40, ആലക്കോട് 05.10, കണ്ണൂർ 07.00, കോഴിക്കോട്, തൃശൂർ, കോതമംഗലം, ഇടുക്കി, കട്ടപ്പന വഴി കുമളിക്ക് ഓടുന്ന കെ. എസ്.ആർ. ടി. സി. സൂപ്പർ ഫാസ്റ്റ് ബസിലെ ദീർഘ ദൂരയാത്രക്കാർക്ക് വേണ്ടിയുള്ള സമ്മാനപദ്ധതിയുടെ അഞ്ചാമത്തെ   നറുക്കെടുപ്പ് ആലക്കോട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ സെക്രട്ടറി  ശ്രീ.കെ. എം.ഹരിദാസ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത  ബിജോ. എം. ജോസഫിന് പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. എം. ലക്ഷ്മി സമ്മാനം നൽകി. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മാരായ പി. വി. ചന്ദ്രൻ, രജനി കൃഷ്ണൻ, മലയോര മേഖല പാസഞ്ചർസ് അസോസിയേഷൻ കൺവീനർ എം. വി. രാജു എന്നിവർ സംബന്ധിച്ചു. 

പെർള.. കുമളി ബസിലേക്ക് യാത്രക്കാരെ ആകർഷിക്കുന്നതിനും, ഓൺലൈൻ ബുക്കിംഗ് സംവിധാനം വർധിപ്പിക്കുവാനും കാസറഗോഡ്, കണ്ണൂർ, ഇടുക്കി ജില്ലകളിലെ മലയോര മേഖലയിലെ ബധിയടുക്ക, മുള്ളേരിയ, ഒടയഞ്ചാൽ,പരപ്പ, വെള്ളരിക്കുണ്ട്, ചിറ്റാരിക്കൽ, ആലക്കോട്, കരുവഞ്ചാൽ,ഒടുവള്ളി മുതലായ സ്ഥലങ്ങളിൽ നിന്നും, ഇടുക്കി ജില്ലയിലെ കുമളി, കട്ടപ്പന, ഇടുക്കി, ചെറുതോണി  മുതലായ സ്ഥലങ്ങളിൽ നിന്നും  350 രൂപക്ക് മുകളിൽ ഉള്ള തുകക്ക് ടിക്കറ്റ് ഓൺലൈൻ വഴി ബുക്ക്‌ ചെയ്തിട്ടുള്ള  ദീർഘ ദൂരയാത്രക്കാരുടെ മൊബൈൽ നമ്പർ നറുക്കിട്ട് ഓരോ ഭാഗ്യശാലികളെ ഇടക്കിടക്ക് തിരഞ്ഞെടുത്ത് സർപ്രൈസ് ഗിഫ്റ്റ് നൽകുന്നതാണ് പദ്ധതി. ഏറ്റവും കൂടുതൽ വരുമാനം പെർള.. കുമളി സർവീസിൽ നിന്ന് നേടി തരുന്ന രണ്ടു Ksrtc ജീവനക്കാർക്ക് പ്രോത്സാഹന സമ്മാനവും നൽകുന്നുണ്ട്.

No comments