കാസർഗോഡ് ജില്ലാ അണ്ടർ 17 വടംവലി മൽസരം നാളെ പാലാവയൽ സെന്റ്.ജോൺസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും
പാലാവയൽ: സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂൾ പാലാവയൽ ആതിഥ്യമരുളുന്ന കാസർഗോഡ് ജില്ലാ അണ്ടർ 17 വടംവലി മൽസരം പാലാവയൽ സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നാളെ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന മൽസരങ്ങൾ എം.രാജഗോപാൽ എം എൽ എ ഉദ്ഘാടനം ചെയ്യും. കാസർഗോഡ് ജില്ല വടംവലി അസോസിയേഷൻ പ്രസിഡണ്ട് കെ.പി. അരവിന്ദൻ അധ്യക്ഷതവഹിക്കും. സ്കൂൾ മാനേജർ റവ.ഡോ.തോമസ് ചിറ്റിലപ്പിള്ളി അനുഗ്രഹ പ്രഭാഷണം നടത്തും. ഹൈസ്കൂൾ പ്രധാനധ്യാപിക സി.വി. തെരേസ, എൽ പി സ്കൂൾ പ്രധാനാധ്യാപിക ആൻസി പി മാത്യു .ഹയർ സെക്കന്ററി പി ടി എ പ്രസിഡണ്ട് ജോയി വണ്ടനാനി എന്നിവർ പ്രസംഗിക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തംമാക്കൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
No comments