രക്ഷിതാക്കൾ വീട്ടിലില്ലാത്ത സമയം പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവാവിനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു
മേൽപറമ്പ: കാസർകോട് മേൽപറമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനാറുകാരിയെ ബന്ധുവായ യുവാവ് പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശിയായ യുവാവിനെ മേല്പറമ്പ സി ഐ ടി ഉത്തംദാസ് അറസ്റ്റ് ചെയ്തു.
കാസർഗോഡ് ജില്ലാ ചൈൽഡ് ലൈൻ മുഖാന്തിരം കിട്ടിയ പരാതിയിൽ മേല്പറമ്പ പോലീസ് പോക്സോ നിയമ പ്രകാരം കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമത്തിനും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം ബലാൽസംഗത്തിനും പെൺകുട്ടിയുടെ ബന്ധു കൂടിയായ യുവാവിനെതിരെ കേസ് എടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു
കഴിഞ്ഞ വർഷം മേല്പറമ്പ സ്റ്റേഷൻ പരിധിയിലെ ബന്ധു വീട്ടിലെത്തിയ കോഴിക്കോട് ജില്ലക്കാരനായ യുവാവ് രക്ഷിതാക്കൾ ഇല്ലാത്ത സമയത്ത് പതിനാറ്കാരിയെ പീഡിപ്പിക്കുകയായിരുന്നു.
വിവാഹിതനും മുപ്പത്തിയാറുകാരനുമായ പ്രതിയെ വ്യാഴാഴ്ച കോഴിക്കോട് വെച്ച് മേല്പറമ്പ പോലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു
വൈദ്യ പരിശോധനയ്ക്ക് ശേഷം വെള്ളിയാഴ്ച ഹൊസ്ദുർഗ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തു.
No comments