Breaking News

സഹായത്തിന് കാത്തുനിൽക്കാതെ പരപ്പ എരംകുന്നിലെ തെങ്ങുകയറ്റ തൊഴിലാളി കരുണാകരൻ വിടപറഞ്ഞു

പരപ്പ: സഹായത്തിന് കാത്തുനിൽക്കാതെ പരപ്പ എരംകുന്നിലെ തെങ്ങുകയറ്റ തൊഴിലാളി  കരുണാകരൻ (52) വിടപറഞ്ഞു. തലയോട്ടിയിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് കണ്ണൂർ ആസ്തർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കരുണാകരൻ. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ആയിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. കരുണാകരൻ്റെ ജീവിതം തിരിച്ചുപിടിക്കാൻ ജനകീയ ചികിത്സാ കമ്മറ്റി ഫണ്ട് സ്വരൂപിക്കുന്നതിനിടയിലാണ് കരുണാകരൻ്റെ വിയോഗ വാർത്ത എത്തുന്നത്. 

സരസ്വതിയാണ് ഭാര്യ. മക്കൾ ശരത്ത്, ശ്യാം. സഹോദരങ്ങൾ: പ്രഭാകരൻ, സരസ്വതി, കൃഷ്ണൻ, ലക്ഷ്മി, രാജേഷ്.

No comments