Breaking News

മെക്കാഡം ടാറിംഗ്: പ്ലാച്ചിക്കര-ഭീമനടി റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം വാഹനങ്ങൾ മാങ്ങോട്-നരമ്പച്ചേരി- പ്ലാച്ചിക്കര റോഡ് ഉപയോഗിക്കണം


വെള്ളരിക്കുണ്ട്: പൊതുമരാമത്ത് വകുപ്പിൻ്റെ  വെസ്റ്റ് എളേരി സെക്ഷൻ്റെ കീഴിലുള്ള  ഒടയംചാൽ -ഭീമനടി - ചിറ്റാരിക്കാൽ റോഡിൽ പ്ലാച്ചിക്കര മുതൽ ഭീമനടി  വരെ ബിറ്റുമിൻസ് മെക്കാഡം ടാറിംഗ് നടക്കുന്നതിനാൽ 19/12/2021 മുതൽ 21/12/2021 വരെ പ്ലാച്ചിക്കര മുതൽ ഭീമനടി വരെ ഗതാഗതം പൂർണ്ണമായും നിരോധിച്ചു. ഭീമനടിയിൽ നിന്നും വെള്ളരിക്കുണ്ട് പോകേണ്ട വാഹനങ്ങൾ മാങ്ങോട് നരമ്പച്ചേരി പഞ്ചായത്ത് റോഡ് വഴി പ്ലാച്ചിക്കര ടൗൺ റോഡ് ഉപയോഗിക്കണമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു .

No comments