Breaking News

ഒരു കിന്റെലോളം വരുന്ന കാച്ചിൽ വിളയിച്ചെടുത്ത് തായന്നൂർ കുറ്റിയടുക്കത്തെ അമ്പു


എണ്ണപ്പാറ: ജൈവ കൃഷിയിലൂടെ തായന്നൂർ കുറ്റിയടുക്കത്തെ ആദിവാസി കർഷകൻ വിളയിച്ചെടുത്തത് കൂറ്റൻ കാച്ചിൽ വർഗ്ഗത്തിൽ പെട്ട ഇഞ്ചിക്കിഴങ്ങ്. വർഷങ്ങളായി കൃഷി ചെയ്യുന്ന അമ്പുവിന് ആദ്യമായാണ് ഇത്രയും വലിയ കിഴങ്ങ് ലഭിക്കുന്നത്. സാധാരണ 20 കിലോ വരെയുള്ള കാച്ചിൽ ലഭിക്കാറുണ്ടെന്നും അമ്പു പറയുന്നു.

സ്ഥലം പാട്ടത്തിനെടുത്ത് ചേന, ചേമ്പ്, കാച്ചിൽ, കപ്പ, തുടങ്ങി കിഴങ്ങുവർഗ്ഗങ്ങൾ സ്ഥിരമായി കൃഷി ചെയ്തുവരികയാണ് അമ്പുവും ഭാര്യ ഓമനയും. ഇതുവരെ കൃഷിയിൽ നഷ്ടമുണ്ടായിട്ടില്ലെന്നും മാ നസിക സന്തോഷമാണ് പ്രധാനമെന്നും ഇവർ പറയുന്നു. വീടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കരനെൽകൃഷി നടത്തിയിരുന്നെങ്കിലും നഷ്ടമായതിനെ തുടർന്ന് പിന്നീട് അത് ഉപേക്ഷിച്ചു. പരമ്പരാഗതമായി കൃഷി ചെയ്യുന്ന കുടുംബമാണ് അ അമ്പുവിന്റേത്. പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ സഹായം പോലും ആദിവാസി കർഷകർക്ക് ലഭിക്കുന്നില്ലെന്ന് അമ്പു പറയുന്നു.കൂറ്റൻ കിഴങ്ങ് കിട്ടിയതറിഞ്ഞ് നിരവധി പേരാണ് കാണാനെത്തിയത്.

No comments