അസുഖം മൂലം റോഡരികിൽ വീണു കിടന്നയുവാവിനെ തക്ക സമയത്ത് ആശുപത്രിയിൽ എത്തിച്ചു വെള്ളരിക്കുണ്ടിലെ ചുമട്ടുതൊഴിലാളി മാതൃകയായി
വെള്ളരിക്കുണ്ട് : അസുഖം മൂലം റോഡരികിൽ വീണു കിടന്ന
യുവാവിനെ തക്ക സമയത്ത് ആശുപത്രിയിൽ എത്തിച്ചു ചികിത്സക്ക് ഏർപ്പാടാക്കി
വെള്ളരിക്കുണ്ടിലെ ചുമട്ടു തൊഴിലാളി പ്രിൻസ് തോമസ്. പരപ്പ കമ്മാടം സ്വദേശിയായ ആശ്രറഫ് എന്ന വ്യക്തിയാണ് ശാരീരിക അസ്വസ്ഥതതകൾ മൂലം മങ്കയത്ത് വെച്ച് റോഡരികിൽ തളർന്നു വീണത്. പലരും ശ്രദ്ധിക്കാതെ കടന്നുപോയപ്പോളാണ് അതുവഴിയെത്തിയ പ്രിൻസ് തോമസ് റോഡരികിൽ വീണു കിടന്നയാളെ ശ്രദ്ധിച്ചതും ഉടൻ തന്നെ വെള്ളരിക്കുണ്ടിലെ സഹകരണ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. യുവാവ് സുഖമായിരിക്കുന്നു
No comments