കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി
കാസർകോട്: കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. “എന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്തം ഇല്ല" എന്നു എഴുതിയ കുറിപ്പാണ് ബേഡകം പൊലീസ് കണ്ടെടുത്തത് .കുറ്റിക്കോൽ, ബേത്തൂർപാറയിലെ പരേതനായ ബാബുവിന്റെ മകൾ മഹിമ (20) യെ ബുധനാഴ്ച രാവിലെയാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ താഴെ ഇറക്കി കാറിൽ കയറ്റി ചെർക്കളയിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. പടിമരുതിൽ എത്തിയപ്പോൾ കാർ മറിഞ്ഞു. മറ്റൊരു
വാഹനത്തിൽ മഹിമയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ അമ്മ വനജയ്ക്കും സഹോദരൻ മഹേഷിനും നിസാര പരിക്കേറ്റിരുന്നു.
കാർകോട്ടെ സ്വകാര്യ സ്ഥാപനത്തിൽ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു മഹിമ. പറയത്തക്ക പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന മഹിമ എന്തിനാണ് ജീവനൊടുക്കിയതെന്ന അന്വേഷണത്തിനിടയിലാണ് കുറിപ്പ് കണ്ടെടുത്തത്.
No comments