Breaking News

ഇരിയ സ്വദേശി രതീഷ് കാട്ടുമാടത്തെ ആദിവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടായി തെരഞ്ഞെടുത്തു പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് അംഗം കൂടിയാണ്


ഇരിയ : ആദിവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായി രതീഷ് കാട്ടുമാടത്തെ ഡിസിസി പ്രസിഡന്റ്് പികെ ഫൈസല്‍ നിയമിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ജവഹര്‍ ബാലജനവേദി യൂണിറ്റ് പ്രസിഡന്റ്, കെ.എസ് .യു യൂണിറ്റ് സെക്രട്ടറി, യൂണിറ്റ് പ്രസിഡന്റ്, കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് സെക്രട്ടറി, വാര്‍ഡ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, സേവാദള്‍ വളണ്ടിയര്‍, ആദിവാസി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചുട്ടുണ്ട്. നിലവില്‍ പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് മെമ്പറാണ്.

No comments