കാസർകോടെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ട് അന്തരിച്ചു നൂറ് കണക്കിന് ആളുകൾക്ക് സൗജന്യമായി വീട് വച്ച് കൊടുത്ത മഹനീയ വ്യക്തിത്വമാണ്
കാസർഗോഡ്: ജില്ലയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഗോപാലകൃഷ്ണ ഭട്ട്(85) അന്തരിച്ചു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. സ്വന്തമായി ഭൂമിയില്ലാത്തവർക്ക് നൂറുകണക്കിനു വീടുകൾ നിർമ്മിച്ച് നൽകുന്ന അദ്ധേഹത്തിന്റെ പ്രവർത്തനം ഏറെ ശ്രദ്ധ നേടിയിരുന്നു.
ബദിയടുക്ക സീതാംഗോളിയിലെ പരമ്പരാഗത കാർഷിക കുടുംബത്തിലായിരുന്നു സായിറാം ഭട്ടിന്റെ ജനനം. കൃഷിയിലെ വരുമാനത്തിനൊപ്പം ജ്യോതിഷത്തിലും ആയുർവേദ ചികിത്സയിലും കിട്ടുന്ന പണവും അദ്ദേഹം കാരുണ്യ പ്രവർത്തങ്ങൾക്കായി നീക്കിവെച്ചിരുന്നു.
സ്വാമി എന്നാണ് നാട്ടുകാർ സ്‌നേഹത്തോടെ സായ്‌റാം ഗോപാലകൃഷ്ണ ഭട്ടിനെ വിളിച്ചിരുന്നത്. കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതിന് ഒട്ടേറെ അവാർഡുകളും ബഹുമതികളും ഇദ്ധേഹത്തെ തേടിയെത്തിയിരുന്നു.
No comments