Breaking News

വേദന മറന്ന് അവർ സംഗമിച്ചു ബളാൽ പഞ്ചായത്ത്‌ പാലിയേറ്റീവ് കുടുംബസംഗമം വെള്ളരിക്കുണ്ടും കൊന്നക്കാടും നടന്നു


വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്ത്‌ പാലിയേറ്റിവ് കുടുംബ സംഗമംനടത്തി.
ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം വെള്ളരിക്കുണ്ട്, കൊന്നക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പാലിയേറ്റിവ് കുടുംബ സംഗമം സംഘടിപ്പിച്ചത്.

ബളാൽപഞ്ചായത്തിലെ  പാലിയേറ്റിവ് പരിചരണത്തിൽ കഴിയുന്ന രോഗികളെയും അവരുടെ ബന്ധുക്കളെയും ഉൾപ്പെടുത്തിയാണ് സംഗമം നടത്തിയത്.

കോവിഡ് നിയന്ത്രണം പാലിച്ചു കൊണ്ട് 25 പേരെ ഉൾപ്പെടുത്തി കൊന്നക്കാടും 25 പേരെ ഉൾപ്പെടുത്തി വെള്ളരിക്കുണ്ടിലുമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

ബളാൽ പഞ്ചായത്ത്‌  പ്രസിഡന്റ് രാജു കട്ടക്കയം പാലിയേറ്റിവ് കുടുംബസംഗമം ഉത്ഘാടനം  ചെയ്തു..
വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷതവഹിച്ചു.
സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലയിൽ. ടി. അബ്ദുൾ കാദർ. പി. പത്മാവതി,പഞ്ചായത്ത് അംഗങ്ങളായ വിനു. കെ. ആർ. കെ. വിഷ്ണു. ദേവസ്യതറപ്പേൽ. ജോസഫ് വർക്കി. പി. സി. രഘു നാഥൻനായർ, സന്ധ്യ ശിവൻ. മോൻസി ജോയി. ബിൻസി ജെയിൻ.എം. അജിത. ശ്രീജരാമചന്ദ്രൻ. മെഡിക്കൽ ഓഫീസർ ഡോ. മനീഷ വി. സോമരാജ്. ഹെൽത്ത് ഇൻസ്പെക്ടർമാരായ അജിത് സി. ഫിലിപ്പ്, ഷബീർ.കെ. സുജിത്ത്‌. പാലിയേറ്റിവ്  നേഴ്‌സ് ബിന്ദു. കൊന്നക്കാട് പാലിയേറ്റിവ് സെക്കട്ടറി അൻഡ്റൂസ് വട്ടകുന്നേൽ.വെള്ളരിക്കുണ്ട് പാലിയേറ്റിവ് സെക്രട്ടറി ബേബി ചെമ്പരത്തി, തോമസ് ചെറിയാൻ ഷബീർ എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്തിലെ 50ഓളം പാലിയേറ്റിവ് പരിചരണത്തിൽ കഴിയുന്ന രോഗികൾക്കും ബന്ധുക്കൾക്കും സ്നേഹവിരുന്നും സമ്മാനങ്ങളും നൽകി.
വിവിധ കാലാപരിപാടി കളും അരങ്ങേറി

No comments