Breaking News

ചന്ദ്രഗിരി പാലത്തിന് സമീപം ഒന്നരക്കോടിയുടെ സ്വർണവേട്ട


നികുതി വെട്ടിച്ച് കടത്തിയ ഒന്നരക്കോടി രൂപ വിലവരുന്ന സ്വര്‍ണവുമായി മംഗളൂരു സ്വദേശി കാസര്‍കോട്ട് പിടിയില്‍. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ ചന്ദ്രഗിരി പാലത്തിന് സമീപം വെച്ചാണ് സ്വര്‍ണം പിടികൂടിയത്. കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന കാറിനുള്ളിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 3.11 കിലോഗ്രാം വരുന്ന സ്വര്‍ണമാണ് പിടിച്ചത്. കസ്റ്റംസ് അധികൃതര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാസര്‍കോട് കസ്റ്റംസ് സൂപ്രണ്ട് പി.വി രാജീവ്, ഹെഡ് ഹവീല്‍ദാര്‍മാരായ കെ. ചന്ദ്രശേഖര, കെ.അനന്ദ, എം.വിശ്വനാഥ എന്നിവടങ്ങിയ സംഘമാണ് പരിശോധന നടത്തി സ്വര്‍ണക്കടത്ത് പിടികൂടിയത്.

No comments