Breaking News

നെഹ്റു യുവകേന്ദ്രയുമായി ചേർന്ന് ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറിയിൽ കരിയർ ഗൈഡൻസ് ശിൽപ്പശാല നടത്തി


ആയന്നൂർ: നെഹ്രു യുവകേന്ദ്ര കാസർകോട് ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറിയുമായി ചേർന്നു വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ആൻഡ് മോട്ടിവേഷൻ ശിൽപ്പശാല നടത്തി. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റ് പി.വി.പുരുഷോത്തമൻ അധ്യക്ഷനായി. പയ്യന്നൂർ കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി.സന്തോഷ് ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സിന്ഡു ടോമി, താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സി. അംഗം ടി.വി.കൃഷ്ണൻ, ജയിംസ് ഇമ്മാനുവേൽ, കെ.വി.സജി എന്നിവർ പ്രസംഡിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ പി.ഡി.വിനോദ് സ്വാഗതവും യുവജനവേദി കൺവീൻ സ്നേഹ വിനോദ് നന്ദിയും പറഞ്ഞു.

No comments