ഞായറാഴ്ച്ച ലോക്ക്ഡൗൺ പൂർണ്ണം: മലയോരത്തും പൊലീസ് പരിശോധന കർശനമാക്കി
വെള്ളരിക്കുണ്ട്: കോവിഡ് പ്രതിരോധ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഞായറാഴ്ച്ച ലോക്ക്ഡൗൺ ജില്ലയിൽ പൂർണ്ണം. മലയോരത്തും നിയന്ത്രണങ്ങൾ പൂർണ്ണമാണ്. നിരത്തുകളിൽ അവശ്യയാത്രകൾ മാത്രമാണ് സർവീസ് നടത്തിയത്. അവധി ദിവസമായ ഞായറാഴ്ച കൂടിയായതിനാൽ റോഡുകളും നിരത്തുകളും ശൂന്യമായിരുന്നു. യാതൊരുവിധ ബുദ്ധിമുട്ടില്ലാതെയുള്ളൂ നിയന്ത്രണത്തിൽ ജനങ്ങളും സഹകരിച്ചു.
അനാവശ്യയാത്ര നടത്തുകയും കൊവിഡ് മാനദണ്ഡം ലംഘിക്കുകയും ചെയ്യുന്നവരെ പിടികൂടാൻ പൊലീസ് റോഡുകളിൽ പരിശോധന ശക്തമാക്കിയിരുന്നുവെങ്കിലും ചുരുക്കം ആളുകൾ മാത്രമാണ് ഇത് ലംഘിച്ച് പുറത്തിറങ്ങിയത്. ഇവരെ പൊലീസ് മടക്കി അയക്കുകയും ചെയ്തു.
എന്നാൽ കൊവിഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കുംആശുപത്രി വിവാഹം, മരണം തുടങ്ങിയ അടിയന്തരയാത്രകൾക്കും യാതൊരു തടസവുമില്ലാതെ യാത്ര പോകാൻ അനുമതി നൽകിയിരുന്നു.
സ്വകാര്യ ബസുകളൊന്നും സർവീസ് നടത്തിയില്ല. ഹോട്ടലുകൾ, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, പാൽ, പച്ചക്കറി, മാംസം തുടങ്ങിയവ വിൽക്കുന്ന കടകൾ മാത്രമാണ് ഞാറയാഴ്ച്ച തുറന്ന്പ്രവർത്തിച്ചത്. മറ്റു കടകളെല്ലാം അടഞ്ഞു കിടന്നു. മലയോരത്ത് വെള്ളരിക്കുണ്ട്, മാലോം, പരപ്പ, ഭീമനടി, കുന്നുംകൈ എന്നിവിടങ്ങളിൽ പോലീസ് പരിശോധന ഉണ്ടായിരുന്നു.
No comments