വെള്ളരിക്കുണ്ട് കക്കയം ചാമുണ്ഡേശ്വരി(ദുർഗ) ക്ഷേത്രോത്സവ ഭാഗമായി ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തിടമ്പ് നൃത്തം നടന്നു
വെള്ളരിക്കുണ്ട്: ഡിസംബർ 31, ജനുവരി 1, 2, 3, 4 തീയതികളിലായി നടക്കുന്ന വെള്ളരിക്കുണ്ട് കക്കയത്ത് ചാമുണ്ഡേശ്വരി (ദുർഗ) ക്ഷേത്ര ഉത്സവ ഭാഗമായി ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ഞായറാഴ്ച്ച രാവിലെ 10ന് സർവൈശ്വര്യ വിളക്ക് പൂജ നടന്നു. ക്ഷേത്രം മേൽശാന്തി ഗണേഷ് ഭട്ട് കാർമ്മികത്വം നൽകി. തുടർന്ന് 11.30 ന് മഹാപൂജ, വൈകിട്ട് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തിടമ്പു നൃത്തം അരങ്ങേരി. നൂറ് കണക്കിന് ഭക്തജങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിടമ്പ് നൃത്തം ദർശിക്കാനെത്തി. ജനു. 3ന് വൈകിട്ട് 5.45ന് വിഷ്ണുമൂർത്തി ദേവസ്ഥാനത്തേക്ക് ദീപവും തിരിയും എഴുന്നള്ളിക്കൽ, 7.50 ന് വിഷ്ണുമൂർത്തിയുടെ തോറ്റം. സമാപന ദിവസമായ ജനുവരി 4 ചൊവ്വാഴ്ച്ച രാവിലെ 11 മണി മുതൽ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് ചാമുണ്ഡി, വിഷ്ണുമൂർത്തി, കാരഗുളികൻ തെയ്യങ്ങളുടെ പുറപ്പാട്. എല്ലാ ദിവസവും ഭക്തജനങ്ങൾക്ക് അന്നദാനം നൽകുന്നുണ്ട്.
No comments