Breaking News

ബളാൽ പാലിയേറ്റീവ് കെയർ സൊസൈറ്റി ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ടിൽ ഏകദിന വളണ്ടിയർ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു



വെള്ളരിക്കുണ്ട്: ബളാൽ പാലിയേറ്റീവ് കെയർ സൊസൈറ്റി വെള്ളരിക്കുണ്ടിൽ ഏകദിന വളണ്ടിയർ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ബളാൽ പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡണ്ട് ബേബി ചെമ്പരത്തി അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് ചെറിയാൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാധാമണി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ജിമ്മി ഇടപ്പാടിയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രവീൺ എം.ജി, പി.ബിന്ദു എന്നിവർ ക്ലാസ് നയിച്ചു.

No comments