Breaking News

തനിക്കെതിരെ അഴിമതി ആരോപിച്ചുള്ള ബളാൽ പഞ്ചായത്ത് സെക്രട്ടറിയുടെ വോയ്സ് ക്ലിപ്പ് വ്യാജം, നിയമനടപടി തേടും: പ്രസിഡണ്ട് രാജു കട്ടക്കയം


വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്ത്‌ പ്രസിഡണ്ടിൻ്റെ പേരിൽ അഴിമതി ആരോപണം ഉന്നയിച്ചു കൊണ്ട് സെക്രട്ടറി മിഥുൻ കൈലാസ് പുറത്തിറക്കിയ വോയിസ് ക്ലിപ്പ് റിയൽ എസ്റ്റേറ്റ് ഏജന്റിന്റെതാണെന്ന് പ്രസിഡണ്ട് രാജു കട്ടക്കയം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

വെള്ളരിക്കുണ്ട് വടക്കാം കുന്നിൽ അനുമതി കാത്തു നിൽക്കുന്ന കരിങ്കൽ ക്വാറി ഉടമയുമായി ബന്ധമുള്ള ചെറുപുഴ സ്വദേശിയായ റിയൽ എസ്റ്റേറ്റ് ഏജൻ്റിനെ ഉപയോഗിച്ചാണ് സെക്രട്ടറി ആയിരുന്ന മിഥുൻ കൈലാസ് വോയിസ് ക്ലിപ്പ് പുറത്തിക്കിയതെന്നാണ് ആരോപണം.

ക്വാറിക്കുള്ള എൻ ഒ. സി. ലഭിക്കാൻ  25 ലക്ഷം രൂപ ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ക്വാറി ഉടമയോട് ആവശ്യപ്പെട്ടു എന്ന നിലയിൽ ഉള്ള വോയിസ് ക്ലിപ്പാണ് സെക്രട്ടറി ആയിരുന്ന മിഥുൻ കൈലാസ് പുറത്ത് വിട്ടത്. ഇത് തനിക്കെതിരെ പോലീസിൽ നൽകിയ വ്യാജ പരാതിയെ പ്രതിരോധിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയതാണെന്ന് രാജു കട്ടക്കയം പറഞ്ഞു.


 എന്നാൽ പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന മിഥുൻ കൈലാസ് തന്നെ ഒരിക്കൽ പോലും വിളിച്ചിട്ടില്ലെന്ന് വടക്കാംകുന്നിലെ യഥാർത്ഥ ക്വാറി ഉടമയായ തൃശൂർ സ്വദേശി ആന്റണി പറയുന്നതായുള്ള വോയ്സ് ക്ലിപ്പും പ്രചരിക്കുന്നുണ്ട്.

ക്വാറിക്കുള്ള എൻ.ഒ.സി. വിഷയം സംബന്ധിച്ച് കളക്ടറുടെ അന്വേഷണ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ നൽകാൻ കഴിയുള്ളൂ വെന്നും ബളാൽ പഞ്ചായത്ത്‌ പ്രസിഡണ്ട് രാജു കട്ടക്കയം അറിയിച്ചതായി ആന്റണി വോയ്സ് ക്ലിപ്പിൽ പറയുന്നു.

No comments