Breaking News

പൊതുമരാമത്ത് വകുപ്പ് ഡിസൈൻ അംഗീകരിച്ചു; മലയോര ഹെെവേയിലെ കരുവഞ്ചാൽ പാലം പുനർനിർമാണത്തിനുള്ള നടപടികൾ വേഗത്തിലാകുന്നു


ആലക്കോട്: മലയോര ഹെെവേയിലെ ഗതാഗതക്കുരുക്ക് ഉയർത്തുന്ന കരുവഞ്ചാൽ പാലം

പുനർനിർമ്മിക്കുന്നതിനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് അധികൃതർ വേഗത്തിലാക്കി. പുനർനിർമ്മിക്കുന്ന പാലത്തിന്റെ ഡിസൈൻ അംഗീകരിച്ചത് അടക്കമുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് പാലം പുനർനിർമ്മാണത്തിനുള്ള സാങ്കേതിക നടപടികൾ വേഗത്തിലാക്കിയത്. 


പാലം പുനർനിർമ്മിക്കുന്നതിന് നേരത്തെ സംസ്ഥാന സർക്കാർ 6.8 കോടിയുടെ ഭരണാനുമതി നൽകിയിരുന്നു. ഡിസൈൻ ഡ്രോയിംഗ് അംഗീകരിച്ചതോടെ ഇനി ടി.എസ്. മാത്രമാണ് ലഭിക്കാനുള്ളത്.


ടെണ്ടർ നടപടികളും പൂർത്തീകരിച്ച് പാലം പുനർനിർമ്മാണം ഉടൻ തന്നെ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണാനുമതി നൽകിയിട്ടും പാലത്തിന്റെ പുനർനിർമ്മാണം വൈകുന്നത് കരുവഞ്ചാലിൽ

അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുനർനിർമ്മാണത്തിനുള്ള നടപടികൾ അധിക്യതർ വേഗത്തിലാക്കിയത്.

No comments