Breaking News

'കേരളീയർ പ്രധാന പങ്കാളികൾ'; മുഖ്യമന്ത്രിയെ കണ്ടശേഷം ശൈഖ് മുഹമ്മദിന്റെ മലയാളം ട്വീറ്റ്


മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 'എക്‌സ്പോ-2020' വേദിയിലായിരുന്നു കൂടിക്കാഴ്ച. ഇതിന് ശേഷം ശൈഖ് മുഹമ്മദ് നടത്തിയ ട്വീറ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'എക്‌സ്പോ-2020' വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നില്‍ക്കുന്ന ചിത്രം ഉള്‍പ്പെടെ പങ്കുവച്ചായിരുന്നു അദ്ദേഹം മലയാളത്തില്‍ സന്തോഷം പങ്കുവെച്ചത്. ''കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്‌സ്പോ 2020-ലെ കേരള വീക്കില്‍ സ്വീകരണം നല്‍കിയപ്പോള്‍. കേരളവുമായി യുഎഇയ്ക്ക് സവിശേഷബന്ധമാണുള്ളത്. ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയില്‍ കേരളീയര്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്''. എന്നായിരുന്നു പ്രതികരണം.

ഇതാദ്യമായാണ് ശൈഖ് മുഹമ്മദ് മലയാളത്തില്‍ ട്വീറ്റുചെയ്യുന്നത്. ദുബായ് ഭരണാധികാരിയുടെ ട്വീറ്റ് പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ ഏറ്റെടുത്തതോടെ ഇതിനോടകം വൈറലാവുകയും ചെയ്തിട്ടുണ്ട്.

No comments