Breaking News

ഗുഡ്‌സ് ട്രെയിൻ പാളംതെറ്റൽ; ഗതാഗതം പുനഃസ്ഥാപിക്കാനാവാതെ റെയിൽവേ; 9 ട്രെയിനുകൾ റദ്ദാക്കി


തൃശൂര്‍-പുതുക്കാട് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതോടെ താളം തെറ്റിയ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനാവാതെ റെയില്‍വേ. ചാലക്കുടിക്കും ഒല്ലൂരിനും ഇടയില്‍ ഒറ്റവരിയിലൂടെയാണ് നിലവില്‍ ഗതാഗതം. 9 ട്രെയിനുകള്‍ റദ്ദാക്കുകയും 5 ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. രാവിലെ 10 മണിയോടെ ഗതാഗതം പുനഃസ്ഥാപിക്കാനാവുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ. പാളം തെറ്റിയ ട്രെയിനിന്റെ എഞ്ചിന്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തിയാണ് പുരോഗമിക്കുന്നത്.

വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.15ഓടെ പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം തെക്കേ തുറവ് ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്. ഇരുമ്പനം ബി.പി.സി.എല്ലില്‍ ഇന്ധനം നിറക്കാന്‍ പോയ ചരക്ക് തീവണ്ടിയുടെ എന്‍ജിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകട കാരണം വ്യക്തമല്ല റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പാളത്തില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ വേഗത കുറച്ചാണ് ട്രെയിന്‍ പോയിരുന്നത്. ബോഗികളില്‍ ചരക്കുണ്ടായിരുന്നില്ല. ഇതും അപകടത്തിന്റെ വ്യാപ്തി കുറച്ചു.

ഷൊര്‍ണൂര്‍-എറണാകുളം മെമു കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ് എറണാകുളം പാലക്കാട് മെമു എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി ഗുരുവായൂര്‍-എറണാകുളം എക്‌സ്പ്രസ് എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് എറണാകുളം-ആലപ്പുഴ എക്‌സ്പ്രസ് വൈകിയോടുന്ന ട്രെയിനുകള്‍ തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്‌സ്പ്രസ് 2 മണിക്കൂര്‍ വൈകിയോടുന്നു




തിരുവനന്തപുരം-മംഗലാപുരം ഏറനാട് എക്‌സ്പ്രസ് ഒന്നരമണിക്കൂര്‍ വൈകിയോടുന്നു ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍- കണ്ണൂര്‍-ആലപ്പുഴ ഇന്റര്‍സിറ്റി ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും ഗുരുവായൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് ആരംഭിക്കും ഗുരുവായൂര്‍-പുനലൂര്‍ എക്‌സ്പ്രസ് തൃപ്പൂണിത്തുറയില്‍ നിന്നും ആരംഭിക്കും പുനലൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് തൃപ്പൂണിത്തുറയില്‍ നിന്ന് ആരംഭിക്കും തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് കൊല്ലംവരെ

No comments