Breaking News

മലയോരത്തെ കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ സമുന്നതനേതാവും, സിപിഐഎം എളേരി ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന എളേരിത്തട്ടിലെ മനിയേരി കുഞ്ഞമ്പുനായരുടെ അഞ്ചാം ചരമവാർഷികം ആചരിച്ചു


എളേരി: കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ സമുന്നതനേതാവും,സിപിഐ എം എളേരി ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന എളേരിത്തട്ടിലെ മനിയേരി കുഞ്ഞമ്പുനായരുടെ അഞ്ചാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു.വെള്ളി രാവിലെ എളേരിത്തട്ടിൽ ഏരിയാ സെക്രട്ടറി സി ജെ സജിത്ത് പതാക ഉയർത്തി .കെ ഒ അനിൽകുമാർ സ്വാഗതം പറഞ്ഞു . തുടർന്ന് സ്മൃതി മണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വി അപ്പു അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം പി ആർ ചാക്കോ, ഏരിയാ സെക്രട്ടറി സി ജെ സജിത്ത്, എ അപ്പുക്കുട്ടൻ, ടി പി തമ്പാൻ, സ്കറിയ അബ്രഹാം, കെ പി നാരായണൻ, ടി കെ ചന്ദ്രമ്മ, കെ കൃഷ്ണൻ, കയനി ജനാർദനൻ, സി വി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ അനിൽകുമാർ സ്വാഗതവും ഷൈജു അബ്രഹാം നന്ദിയും പറഞ്ഞു

No comments