പരപ്പ പന്നിയെറിഞ്ഞ കൊല്ലി സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി
പരപ്പ : യുവാവിനെ കാണാതായി പരാതി. പരപ്പ് പന്നിയെറിഞ്ഞ കൊല്ലിയിലെ കൊച്ചുപറമ്പിൽ കുര്യന്റെ മകൻ സോബിൻ കുര്യ (30) നെയാണ് ഈ മാസം എട്ട് മുതൽ കാണാതായത്. രാവിലെ ജോലിക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് ഇതുവരെ തിരിച്ചെത്തിയില്ല. ഭാര്യ സൗമ്യയുടെ പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇദ്ദേഹത്തെ കാണുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ
വെള്ളരിക്കുണ്ട് സ്റ്റേഷനിലോ അറിയിക്കുക. 04672242300. 9 4 9 7 9 8 0 9 3 1
No comments