Breaking News

തിരുവനന്തപുരം ലോ കോളേജ് സംഘർഷം; ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി


വെള്ളരിക്കുണ്ട്  : തിരുവനന്തപുരം ലോ കോളേജില്‍ കെ എസ് യു വനിതാ നേതാവിനെയും സഹപ്രവര്‍ത്തകരെയും എസ്.എഫ്. ഐ. ക്കാര്‍  ആക്രമിച്ചു പരിക്കേല്‍പിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ ബളാൽ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ടിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും  നടത്തി.  രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. എൻ പി ജോസഫ് അധ്യക്ഷനായി. ഹരീഷ് പി നായർ ,ജോമോൻ ജോസ് ,മീനാക്ഷി ബാലകൃഷ്‌ണൻ ,ഷോബി ജോസഫ് ,രേഖ സി തുടങ്ങിയവർ നേതൃത്വം നല്‍കി.


No comments