Breaking News

ബിജെപി പ്രവർത്തകർ സേവന സന്നദ്ധരായിറങ്ങി കുഴികളും ഗർത്തങ്ങളും നിറഞ്ഞ കൊട്ടോടി- വാഴവളപ്പ് റോഡ് ഗതാഗത യോഗ്യമാക്കി


ചുള്ളിക്കര: കൊട്ടോടി-വാഴവളപ്പ് റോഡിന്റെ ഇരുവശങ്ങളിലുമായി വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ദുരിതമായി മാറിയ വലിയ കുഴികളും ഗർത്തവും ബി.ജെ.പി 83 ബൂത്ത് കമ്മറ്റി പ്രവർത്തകർ മണ്ണിട്ട് നിരപ്പാക്കി ഗതാഗത യോഗ്യമാക്കി. വാഹനങ്ങൾ റോഡിന് ഇരുവശങ്ങളിലുമുള്ള ഗർത്തങ്ങളിൽ വീണ് അപകടം പതിവായിരുന്നു. കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടായിരുന്ന പ്രദേശമാണ് ബിജെപി പ്രവർത്തകരുടെ സേവന സന്നദ്ധതയിൽ ഗതാഗത യോഗ്യമായത്.

ബൂത്ത് പ്രസിഡന്റ് എം. മധുസൂദനൻ,ബൂത്ത് ജനറൽ സെക്രട്ടറി രാജേഷ്.കെ.14-ാം വാർഡ് മെമ്പർ എം.കൃഷ്ണകുമാർ  സേവാഭാരതി പഞ്ചാത്ത് സെക്രട്ടറി പ്രദീപ്കുമാർ കെ. എന്നിവർ നേതൃത്വം നൽകി

No comments