Breaking News

പൊതുവിടം എന്റേതും പരപ്പയിൽ രാത്രി നടത്തം ഇന്ന്


പരപ്പ : ഈ തെരുവുകള്‍ ഞങ്ങളുടേതും കൂടിയാണ് എന്ന് വിളിച്ചു പറഞ്ഞ് വനിതകളുടെ രാത്രി നടത്തം  ഇന്ന് . വനിത ദിനാഘോഷങ്ങളുടെ ഭാഗമായി കാസര്‍ഗോഡ് വനിതാ ശിശു വികസന വകുപ്പ് പരപ്പ ഐ സി ഡി എസ് ആണ് രാത്രി നടത്തം സംഘടിപ്പിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അക്രമവും ലിംഗ വിവേചനവും അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായാണ് രാത്രി നടത്തം . രാത്രി പത്തിന് പരപ്പ ടൗണിലാണ് നടത്തം സംഘടിപ്പിക്കുന്നത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്യും. ശിശുവികസന പദ്ധതി ഓഫീസര്‍ ജെ ജ്യോതി , വനിതാശിശു വികസന വകുപ്പ് ജീവനക്കാര്‍, അങ്കണവാടി  പ്രവര്‍ത്തകര്‍ , കുടുബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും 

No comments