Breaking News

'കൈകോർക്കാം ലോക സമാധാനത്തിനായി..’ കേരളാ പ്രദേശ് മഹിളാകോൺഗ്രസ്‌ ഭീമനടിയിൽ സിഗ്നേച്ചർ ക്യാംപെയിൻ സംഘടിപ്പിച്ചു


ഭീമനടി: ‘കൈകോർക്കാം ലോക സമാധാനത്തിനായി’ എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട്  കേരളാ പ്രദേശ് മഹിളാകോൺഗ്രസ്‌ 140 നിയോജകമണ്ഡലങ്ങളിലും 2,3 തീയതികളിൽ സംഘടിപ്പിക്കുന്ന സിഗ്നേച്ചർ ക്യാംപെയിന്റെ ഭാഗമായി തൃക്കരിപ്പൂർ നിയോജകമണ്ഡലം കമ്മറ്റി നേതൃത്വത്തിൽ ഭീമനടിയിൽ ഒപ്പുശേഖരണം നടത്തി. പ്രമുഖ സാമൂഹ്യ , സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകനും കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറുമായ ഖാദർ മാങ്ങാട് ഉദ്ഘാടനം നിർവ്വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അന്നമ്മ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ആമുഖ പ്രഭാഷണവും പ്രശസ്ത എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ ഉഷസ്സ് മുഖ്യപ്രഭാഷണവും നടത്തി.  ടോമി പ്ലാച്ചേരി, തോമസ് മാത്യു, ഗിരിജാ മോഹനൻ, പി ഡി നാരായണി  മോളിക്കുട്ടി പോൾ,

ലില്ലിക്കുട്ടി ഡെന്നി, ചിത്രലേഖ കെ , പ്രീതാ ഭാവനൻ ,ഗീതാ സുരേഷ് , മിനി ഫ്രാൻസിസ്, ജോസ് കുത്തിയതോട്ടിൽ,ബിജു ഏലിയാസ് , മുരളി മാസ്റ്റർ ,ദിവാകരൻ മാസ്റ്റർ ,ജോയി ജോസഫ്, എ.ജയരാമൻ, കെ എം സാറാമ്മ ,കെ കെ തങ്കച്ചൻ ,ടി വി കുഞ്ഞിരാമൻ ,ജോയി മാരൂർ പ്രസംഗിച്ചു.

No comments