Breaking News

വയനാട്ടിൽ സ്വകാര്യ റിസോർട്ടിൽ യുവതിയും യുവാവും തൂങ്ങിമരിച്ച നിലയിൽ


കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരി മണിച്ചിറക്കടുത്ത് സ്വകാര്യ റിസോർട്ടിൽ യുവതിയേയും യുവാവിനെയും മരിച്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പളളി അമരക്കുനി പോത്തനാമലയിൽ നിഖിൽ പ്രകാശ് (26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നിൽ ബബിത (22) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിച്ചിറയിലെ സ്വകാര്യ റെസിഡൻസിയിലെ മുറിയിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരുവരെയും മുറിയിലെ ഫാനിനോട് ചേർന്ന ഹുക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ഇരുവരും റസിഡൻസിയിൽ എത്തി റൂമെടുത്തത്.
തുടർന്ന് ഇന്ന് റൂമിന് പുറത്തേക്ക് കാണാത്തതിനെയും വിളിച്ചിട്ട് വാതിൽ തുറക്കാത്തതിനെയും തുടർന്ന് റസിഡൻസി അധികൃതർ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലിസെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. യുവതിയും യുവാവും തമ്മിൽ ഏറെ കാലമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നതായാണ് സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

No comments