Breaking News

യുദ്ധവെറിക്കെതിരെ കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഐക്യദാർഡ്യ സദസ്സ് സംഘടിപ്പിച്ചു.


വള്ളിക്കടവ് :യുദ്ധം വേണ്ട സമാധാനം മതി എന്ന മുദ്രാവാക്യം ഉയർത്തി കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ  യുദ്ധവെറിക്ക് എതിരെ വള്ളിക്കടവിൽ 
ഐക്യ ദാർഡ്യ സദസ്സ് സംഘടിപ്പിച്ചു.മെഴുകുതിരി കത്തിച്ച് കെ എസ് യു പൂർവ്വ വിദ്യാർത്ഥികളുo ജന പ്രതിനിധികളും പങ്കെടുത്തു.തുടർന്ന് നടന്ന യോഗത്തിൽ കൂട്ടായ്മ അംഗം ഡാർലിൻ ജോർജ് കടവൻ സ്വാഗതം പറഞ്ഞു.ബാളാൽ പഞ്ചായത്ത്‌ അംഗം പി സി രഘു നാഥൻ അദ്യക്ഷത വഹിച്ചു. ഡി സി സി അംഗം എൻ ടി വിൻസെന്റ് മുഖ്യ പ്രഭാഷണം നടത്തി. ഐ എൻ ടി യു സി ബാളാൽ മണ്ഡലം പ്രസിഡന്റ്‌ സിബിച്ചൻ പുളിങ്കാല, ജോമോൻ പിണക്കാട്ട് പറമ്പിൽ, സുബിത് ചെമ്പകശ്ശേരി, ബൂത്ത്‌ പ്രസിഡന്റ്‌ ചാക്കോ, റിൻസൻ, ഷിബിൻ, ബിജേഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ അംഗം ജെസ്സി ചാക്കോ നന്ദി പറഞ്ഞു.

No comments