വെള്ളരിക്കുണ്ടിൻ്റെ സ്വന്തം കോൺട്രാക്ടർ മണിയേട്ടന് ( കനകമണി, 66 വയസ്സ്) ആദരാഞ്ജലികൾ ....
വെള്ളരിക്കുണ്ട് : തമിഴ്നാട്ടിൽ നിന്നും വെള്ളരിക്കുണ്ടിൽ എത്തി നിർമ്മാണ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വെള്ളരിക്കുണ്ടിൻ്റെ സ്വന്തം മണിയേട്ടന് ( കനകമണി, 66 വയസ്സ്) ആദരാഞ്ജലികൾ ....
നിരവധി വർഷങ്ങളായി വെള്ളരിക്കുണ്ടിലും സമീപപ്രദേശങ്ങളിലും കെട്ടിട നിർമ്മാണ കരാർ ജോലികൾക്ക് നേതൃത്വം നൽകി വന്നിരുന്ന കനകമണി നിര്യാതനായി. തമിൾനാട് കന്യാകുമാരി മാർത്താണ്ടം തിക്കനാംകൊടി സ്വദേശിയായ ഇദ്ദേഹം വെള്ളരിക്കുണ്ട് തെക്കെ ബസാറിലായിരുന്നു താമസം. നിരവധി തൊഴിലാളികൾ ഇദ്ദേഹത്തിന്റെ കീഴിൽ നിർമ്മാണമേഖലയിൽ ജോലി ചെയ്തിരുന്നു
തമിഴ്നാട്ടിലെ വീട്ടിൽ വെച്ച് കുഴഞ്ഞ് വീണതിനെ തുടർന്ന് ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്. ഭാര്യ : വസുമതി, മക്കൾ : സുബിൻ (എഞ്ചിനീയർ), ശ്രുതി, സുഭാഷ് അജിൻ (എഞ്ചിനീയർ ,കെ എസ് എ കൺസ്ട്രക്ഷൻ വെള്ളരിക്കുണ്ട് )

No comments