Breaking News

കളനാട് മീൻ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചു


കളനാട്: മീൻ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചു. പെരിയ നടുവോട്ടുപാറയിലെ എൻ.എ.പ്രജീഷ് (22) പള്ളിക്കര സി.എച്ച് നഗറിലെ അനിൽ (24) എന്നിവരാണ് മരിച്ചത്.  കാസർകോട് - കാഞ്ഞങ്ങാട് ചന്ദ്രഗിരി പാതയിൽ കളനാട് ജംക്ഷനിൽ രാത്രി 10 മണിയോടെയാണ് അപകടം. കാസർകോട് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ഇടിച്ചത്.  പ്രഭാകരൻ്റെയും ഉഷാകുമാരിയുടെയും മകനാണ് പ്രജീഷ് . മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

No comments