Breaking News

കിനാനൂർകരിന്തളം പഞ്ചായത്ത് ബിരിക്കുളം വയൽതോട് കയർഭൂവസ്ത്രം ഉപയോഗിച്ചുള്ള നവീകരണ പ്രവർത്തിക്ക് തുടക്കമായി



കരിന്തളം: കിനാനൂർ കരിന്തളം  ഗ്രാമ  പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്  പദ്ധതിയിൽ ബിരിക്കുളം വയൽതോട്, നടവരമ്പ്  കയർഭൂവസ്ത്രം  ഉപയോഗിച്ച് നവീകരണം  പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത്  പ്രസിഡണ്ട്‌  ടി കെ രവി  നിർവഹിച്ചു. വാർഡ് മെമ്പർ ചിത്രലേഖ  കെ പി അധ്യക്ഷത  വഹിച്ചു .വികസന  സ്റ്റാൻഡിങ്  കമ്മറ്റി ചെയർമാർ   അബ്ദുൾനാസർ സി എച്ച്, ബിരിക്കുളം വാർഡ് മെമ്പർ    സന്ധ്യ വി,എ.ഇ  സരുൺ കെ വി,മോണിറ്ററിംഗ് കമ്മറ്റി അംഗങ്ങളായ, സി വി ബാലകൃഷ്ണൻ , എൻ വിജയൻ എന്നിവർ സംസാരിച്ചു.  എ ഡി എസ് സെക്രട്ടറി  ഓമന  കെ എസ് സ്വാഗതവും  പ്രസിഡന്റ്  കുഞ്ഞുമാണി എം നന്ദിയും പറഞ്ഞു.

No comments