Breaking News

വടക്കൻ മലബാറിന്റെ സ്വതന്ത്ര്യ സമരത്തിന് പുതിയ മുഖം നൽകിയ കാടകം വന സത്യാഗ്രഹത്തിന്റ ചരിത്രത്തെ വീണ്ടെടുക്കണം : കരിവെള്ളുർ മുരളി


കാസർഗോഡ് : ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷം ആ സാദി ക അമൃത്  മഹോത്സവിന്റെ  ജില്ലാതല പരിപാടിയുടെ ഉദ്ഘാടന പരിപാടി  ധീരരായ സ്വാതന്ത്ര്യ സമര പോരാളികളുടെ ചോര കൊണ്ട് നനഞ്ഞ മണ്ണിൽ നടത്തുന്നു എന്നത് വ്യത്യസ്തമായ ഒരു വൈകാരിക അനുഭവമാണ് എന്ന് കരിവെള്ളൂർ മുരളിബ്രിട്ടീഷ് അധിനിവേശ ഭരണത്തിനെതിരെ പ്രാദേശികമായ സമരങ്ങളിൽ മുൻപന്തിയിലാണ് കാസർകോട് കാടകത്തു നടന്ന വന സത്യാഗ്രഹ സമരം. 

ബ്രിട്ടീഷുകാരുടെ അധിനിവേശ നിയമത്തെ ലംഘിച്ചു നടന്ന കാടകം വന  സത്യാഗ്രഹത്തിന് വർത്തമാനകാലത്ത് ഏറെ പ്രസക്തി ഉണ്ട്.

 ബ്രിട്ടീഷ് പോലീസിൻറെ ഭീകരമായ മർദ്ദനങ്ങൾ ഏറ്റവുമധികം ഏറ്റുവാങ്ങുകയും  വടക്കൻ കേരളത്തിലെ രാഷ്ട്രീയത്തെ  അടിമുടി മാറ്റത്തിന്റെ പ്രസ്ഥാനത്തിന്റെ ഉദയവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാടകം സമരം രാഷ്ട്രീയ ചരിത്രത്തിൽനിന്ന് അവഗണിക്കപ്പെട്ടു . എവിടെയും സമരത്തെക്കുറിച്ച് എഴുതപ്പെട്ട  ചരിത്രങ്ങൾ കാണാനില്ല. ഏറ്റവുമധികം ആളുകൾ ഇന്ന്  വിവരങ്ങൾക്ക് വേണ്ടി അന്വേഷിക്കുന്ന സൈബർലോകത്ത്  സമരം സംബന്ധിച്ച വിവരങ്ങൾ ഒന്നും ലഭ്യമല്ലാത്തത് വേദനാജനകമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.


നമ്മുടെ വനസമ്പത്തിനെ കൊള്ളയടിക്കാൻ ഈസ്റ്റ് ഇന്ത്യ കമ്പനി കൊണ്ടു വന്ന വന നിയമത്തെ അപ്പാടെ എതിർത്തു കൊണ്ടാണ് കാസർഗോഡ് താലൂക്കിലെ കാറഡുക്ക, മുളയാർ, ഇരിയണ്ണി തുടങ്ങി വനത്തിനോട് ചേർന്ന് കിടക്കുന്ന ഗ്രാമങ്ങളിലെ സാധാരണക്കാരായ ജനങ്ങൾ കാടകത്ത് 1932 ആഗസ്റ്റ് മാസത്തിൽ സമരം ആരംഭിച്ചത്. വനത്തിനുള്ളിൽ നിന്ന് വിഭവങ്ങൾ ശേഖരിക്കരുതെന്ന ബ്രീട്ടീഷ് കരി നിയമത്തെ എതിർത്ത് സമരഭടൻമാർ വനത്തിനുള്ളിൽ കടന്ന് മരങ്ങൾ മുറിച്ചു പ്രതിഷേധിച്ചു 


നാരന്തട്ട രാമൻ നായർ, നാരന്തട്ട കൃഷ്ണൻ നമ്പ്യാർ, എ.വി കുഞ്ഞമ്പു, കെ.എൻ കുഞ്ഞിക്കണ്ണൻ നായർ തുടങ്ങിയ നേതാക്കൾ സമരത്തിന്റെ ഭാഗമായി നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടു നാൽപത് ദിവസത്തോളം സമരം നീണ്ടു നിന്നു പലപ്പോഴായി സമരക്കാർ പൊലീസിന്റെ കണ്ണു വെട്ടിച്ച് വനത്തിനുള്ളിൽ കടന്ന് നിയമം ലംഘിച്ചു. പി.കൃഷ്ണപിള്ള അടക്കമുള്ള നേതാക്കൾ സമരത്തിന് ഊർജം നൽകി കാടകത്ത് എത്തിയിരുന്നു അങ്ങനെ പ്രാദേശികമായ ഒരു ചെറുത്ത് നിൽപ്പിന്റെ പേരായി കാടകം വനസത്യാഗ്രഹം മാറി .

എന്നാൽ ചരിത്രത്തിൻറെ ഒരേട് പോലും എവിടെയും അവശേഷിക്കുന്നില്ല.

ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ പാവപ്പെട്ട പോരാളികളുടെ രക്തം ഒരിക്കലും പാഴാക്കരുത് ഓർമ്മകൾ ഒരിക്കലും അനാഥമാകരുത് . ഓർമ്മകളുടെ ഒരു വീണ്ടെടുപ്പ് കൂടിയാണ് യഥാർത്ഥത്തിൽ പോരാട്ടം എന്നും, ഓർമ്മകൾ വീണ്ടെടുക്കേണ്ടതുണ്ടന്നും.

 സ്വന്തം മണ്ണിൽ വീണ മനുഷ്യരുടെ വിയർപ്പും രക്തവും കണ്ടെത്താൻ തുടക്കമാവട്ടെ അമൃത മഹോത്സവമെന്നും അദ്ദേഹം പറഞ്ഞു

No comments